കേരളം

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം; നാല് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കാപ്പാട്ടുമല തലക്കാംകുനി സ്വദേശി കേളു ആണ് വെടിയേറ്റ് മരിച്ചത്. പേര്യ വള്ളിത്തോട് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് കേളുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ബന്ധുവായ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവം പുറത്തായത്. ഇയാളുടെ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നായാട്ടു സംഘത്തിലെ മറ്റ് മൂവരെയും കൂടി അറസ്റ്റ് ചെയ്തത്. എടത്തന സ്വദേശികളായ ജയന്‍, വിജയന്‍, ബാലന്‍ എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

വ്യാഴാഴ്ച രാത്രി മൃഗവേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രതികളുടെ മൊഴി. വെടിവെച്ചത് സുമേഷാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും