കേരളം

പ്രളയത്തില്‍ കേടായ വീട്ടുപകരണങ്ങള്‍ക്ക് സൗജന്യ സര്‍വീസുമായി കമ്പനികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  വെള്ളപ്പൊക്കത്തില്‍ കേടായ ഗൃഹോപകരണങ്ങളും കിച്ചന്‍ അപ്ലയന്‍സും വേഗത്തില്‍ സര്‍വീസ് ചെയ്തുകൊടുക്കാന്‍ കമ്പനികള്‍ സൗകര്യമൊരുക്കുന്നു. വെള്ളം കയറിയ കേടുപാടുണ്ടായ ഉപകരണങ്ങള്‍ നന്നാക്കാന്‍ മിക്ക കമ്പനികളും ലേബര്‍ ചാര്‍ജ്ജ് ഈടാക്കുന്നില്ല. സ്‌പെയര്‍പാര്‍ട്ട്‌സിന് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

ചില കമ്പനികള്‍ പ്രത്യേക സര്‍വീസ് ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രളയം മൂലം കേടുപാടുണ്ടായ ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം ഒരുക്കിയിരിക്കുന്നത്. സോണി സപ്തംബര്‍ ഒന്നുമുതല്‍ സൗജന്യസര്‍വീസ് ക്ലിനിക്് സംഘടിപ്പിക്കുന്നുണ്ട്. സ്‌പെയര്‍പാര്‍ട്ട്‌സിന് അന്‍പത് ശതമാനം ഇളവുണ്ട്, ലേബര്‍ ചാര്‍ജ്ജ് ഈടാക്കുന്നുമില്ല. എല്‍ജിയുടെ സര്‍വീസ് ക്യാംപ് ആരംഭിച്ചു. ഇതേ രീതിയില്‍ തന്നെയാണ് ഉപഭോക്താകത്കള്‍ക്ക് സേവനം നല്‍കുന്നത്

സാംസങ്ങിന്റെ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. സപ്തംബര്‍ ആറിന് സമാപിക്കും. ഗോദ്‌റെജ് അപ്ലയന്‍സ്, പാനസോണിക്, വീ ഗാര്‍ഡ്, ഐഎഫ്ബി, വേള്‍പൂള്‍ കമ്പനിയും രംഗത്തുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും