കേരളം

ബൈക്കുകളുടെ ഹാൻഡിൽ പരസ്പരം കോർത്തു ; തെറിച്ചു വീണ് രണ്ടു യുവാക്കൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബൈക്കുകളുടെ ഹാൻഡിൽ പരസ്പരം കൊരുത്തതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ നാലു യുവാക്കളിൽ രണ്ടു പേർ മരിച്ചു. കൊച്ചി എളങ്കുന്നപ്പുഴയിലാണ് സംഭവം. കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട് തറയിൽ അജിത് ലാൽ (19), ഞാറയ്ക്കൽ മഞ്ഞനക്കാട് നികത്തിത്തറ ശശിയുടെ മകൻ അഖിൽ ശശി (24 ) എന്നിവരാണ് തൽക്ഷണം മരിച്ചത്. 

അപകടത്തെത്തുടർന്ന് ഒരു ബൈക്ക് മാലിപ്പുറം ബന്ദർ കനാലിൽ വീണു. മറ്റേ ബൈക്ക് പാലത്തിന്റെ അരികിലും വീണു.  തിങ്കളാഴ്ച പുലർച്ചെ 1.30ന്  മാലിപ്പുറം പാലത്തിലായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേരും രണ്ടു ബൈക്കുകളിലായി  എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു. പിന്നാലെ എത്തിയ വാഹനമാണ് അപകടവിവരം  വൈപ്പിൻ ഫയർ സ്റ്റേഷനിലും ഞാറയ്ക്കൽ പൊലീസിലും അറിയിച്ചത്. 

അജിത്ത്‌ലാൽ ഓടിച്ച ബൈക്കിന്റെ  പിന്നിലിരുന്ന അയ്യമ്പിള്ളി പള്ളത്ത് ഹരീഷിന് (29) അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അതേസമയം അഖിൽ ശശിയോടൊപ്പം ഉണ്ടായിരുന്ന കടമക്കുടി പുതുശേരപറമ്പത്ത് നിഷാദ് പരുക്കില്ലാതെ രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ