കേരളം

കുന്നുകള്‍ ഇടിഞ്ഞു നീങ്ങി, ഭൂമിയില്‍ വിള്ളലുകള്‍ രൂപപ്പെട്ടു, വയലുകള്‍ മണ്ണുമൂടി; പ്രളയത്തില്‍ വയനാടിന്റെ ഭൂഘടന തന്നെ മാറി

സമകാലിക മലയാളം ഡെസ്ക്


വയനാട്; ദിവസങ്ങളോളം നീണ്ടു നിന്ന് കനത്ത മഴയില്‍ വയനാട്ടിലെ പലഭാഗത്തേയും ഭൂഘടനയില്‍ വലിയ മാറ്റങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇതിനെത്തുടര്‍ന്ന് കുന്നിന്‍ ചെരുവുകളും മറ്റും ഇടിഞ്ഞ് നിരങ്ങി നീങ്ങുകയും ഭൂമിയില്‍ വിള്ളലുണ്ടാവുകയും ചെയ്തിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വയനാട്ടിലെ പല പ്രദേശങ്ങളും വാസയോഗ്യമല്ലാതായി. 

മാനന്തവാടിക്കടുത്ത് ദ്വാരക, ഒഴക്കോടി,, ഉദയഗിരിക്കുന്ന്, തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല, ആനപ്പാറ, എടയൂര്‍കുന്ന്, മേപ്പാടിയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കുന്നിന്‍ചെരുവുകള്‍ കമാന ആകൃതിയില്‍ നിരങ്ങി നീങ്ങിയത്. ദ്വാരക ചാമാടത്ത് പടിയില്‍ ഒരേക്കര്‍ സ്ഥലം രണ്ടാള്‍പൊക്കത്തില്‍ താഴ്ന്നുപോയി. കൃഷിയിടങ്ങളില്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 

പല സ്ഥലങ്ങളിലും മണ്ണ് ഊര്‍ന്നിറങ്ങി വയലുകള്‍ ഒരു മീറ്ററില്‍ അധികം ഉയന്നിരിക്കുകയാണ്. ജില്ലയിലെ പല സ്ഥലങ്ങളിലേയും കിണറുകള്‍ വ്യാപകമായി ഇടിഞ്ഞു താഴുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍ മല, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ മണ്ണ് ഒന്നാകെ നിരങ്ങിനീങ്ങി. 1961 ലുണ്ടായ മഴയിലും സമാനമായ സാഹചര്യമുണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്