കേരളം

മറക്കരുത്; വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സപ്തംബര്‍ 5ന് മുന്‍പായി അപേക്ഷ നല്‍കണം

സമകാലിക മലയാളം ഡെസ്ക്


    
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഉള്‍പ്പെടെ വിവിധ പൊതുപരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ടവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ബന്ധപ്പെട്ട സ്‌കൂളില്‍ അപേക്ഷ നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇതിനായി പ്രഥമാധ്യാപകര്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷകര്‍ക്ക് സൗജന്യമായി നല്‍കണം. 

പ്രഥമാധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ സെപ്റ്റംബര്‍ ആറിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തേണ്ട പ്രമാണങ്ങളായ പത്രപരസ്യം, ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ സാക്ഷ്യപത്രം, 350 രൂപ ചെലാന്‍ എന്നിവ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കിയിട്ടുണ്ട്. 

പ്രഥമാദ്ധ്യാപകരില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ശേഖരിക്കുന്ന അപേക്ഷകള്‍ സെപ്റ്റംബര്‍ ഏഴിന് പരീക്ഷാഭവനില്‍ എത്തിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി