കേരളം

ഓണ്‍ലൈന്‍ തട്ടിപ്പ്: ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലുലു വെബ് സ്റ്റോറില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കാന്‍ ശ്രമിച്ച ഹരിയാന സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കജിത്ത്, മനീഷ് ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇവരെ റിമാന്റ് ചെയ്തു

കുടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ അറിയിച്ചു. ആറ് മലയാളികളുടെ മേല്‍വിലാസത്തിലാണ് ഇവര്‍ ലുലു വെബ് സ്‌റ്റോറില്‍ നിന്ന് ഓണ്‍ലൈനിലൂടെ കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ബുക്ക് ചെയ്തത്. ഓണ്‍ലൈനില്‍ പേയ്‌മെന്റ് സ്റ്റാറ്റസില്‍ പണമടച്ചതായിട്ടാണ് കാണിച്ചത്.

18ന് കേരളത്തിലെത്തിയ ഇവര്‍ 23ന് ലുലുമാളിലെത്തി മൂന്ന് സാധനങ്ങള്‍ കൈപ്പറ്റി. പിറ്റേദിവസം ഇവര്‍ തന്നെ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന്‍ സാധനങ്ങള്‍ നല്‍കിയില്ല. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം കിട്ടിയില്ലെന്നും തട്ടിപ്പുനടന്നുവെന്നും മനസ്സിലായത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി