കേരളം

ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി നിത അംബാനി; ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നൽകിയിട്ടുണ്ടെന്ന് നിത അംബാനി അറിയിച്ചു. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതമായ ആറു ജില്ലകളിൽ വിതരണം ചെയ്തു.ആലപ്പുഴ പള്ളിപ്പാട് എൻടിപിസിയുടെ സമീപമുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിത അംബാനി.

കേരളം വൈവിധ്യപൂർണമായ സംസ്ഥാനമാണെന്നും പരസ്പര സഹായത്തിൽ ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്നും നിത അംബാനി വ്യക്തമാക്കി. ക്യാംപിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ നോക്കിക്കാണുകയും അവരുമായി സംസാരിക്കുകയും ചെയ്ത അവർ ‌ക്യാംപിലെ അടുക്കളയിലെത്തി അവിടുള്ളവരോടും വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം പള്ളിപ്പാട്ടെ ക്യാംപിൽ ചെലവഴിച്ചശേഷമാണ് അവർ മടങ്ങിയത്. പ്രത്യേക ഹെലിക്കോപ്റ്ററിലാണ് അവർ പളളിപ്പാട് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്