കേരളം

നാടിനുവേണ്ടി ദിവസങ്ങള്‍ നീണ്ട പ്രയത്‌നം; ഒടുവില്‍ പ്രതീക്ഷയുടെ ചോക്ലേറ്റ് പൊതികള്‍ നല്‍കി അവര്‍ പിരിഞ്ഞു; ഈ യുവാക്കള്‍ തിരുവനന്തപുരത്തിന്റെ സ്വന്തം സൈന്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ മുങ്ങിയ മലയാളനാടിനെ പിടിച്ചുകയറ്റാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ച തിരുവനന്തപുരത്തെ  യുവജന കൂട്ടായ്മ ലോകത്തിനു മാതൃകയാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നിന്നും ഭക്ഷണം, വസ്ത്രം ,മരുന്നുകള്‍ ,സ്‌റ്റേഷനറി സാധനങ്ങള്‍ ,സാനിറ്ററി നാപ്കിന്‍സ് തുടങ്ങി  ആവശ്യവസ്തുക്കളെല്ലാം അടങ്ങിയ 60 ട്രെക്ക് സാധനങ്ങളാണ്,ഡെപ്യൂട്ടി കളക്റ്റര്‍ സാം ക്‌ളീറ്റസിന്റെ കാര്യക്ഷമമായ നേതൃത്വത്തിലുള്ള  രണ്ടായിരത്തോളം വോളന്റിയേഴ്‌സ് ചേര്‍ന്ന് രാവും, പകലുമില്ലാതെ കഷ്ടപ്പെട്ട് പ്രളയത്തില്‍ തകര്‍ന്ന് പോയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത്.

കൂടപ്പിറപ്പുകള്‍ കൂരയില്ലാതലയുമ്പോള്‍,അവര്‍ക്കായി  ചെയ്യാനാകുന്നതെല്ലാം ചെയ്യുക എന്നത് മാത്രമായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം.  അതിജീവനത്തിന്റെ അടയാളങ്ങളായി ,സ്‌നേഹം  നിറഞ്ഞ ചോക്ലേറ്റുകള്‍ പെട്ടികളിലെ പ്രതീക്ഷയുടെ പുതുജീവന്‍ നല്‍കുന്ന  സന്ദേശങ്ങളും തിരുവല്ലയിലെ  ദുരിതാശ്വാസ ക്യാമ്പുകളിലേക്കയച്ച്  ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചു.

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്  അവശ്യസാധനങ്ങളുമായി പോകുന്ന വാഹനത്തിന്റെ  ഡ്രൈവര്‍ക്ക്‌  നന്ദി സൂചകമായാണ് ഡെപ്യൂട്ടി കളക്ടര്‍ സാം കഌറ്റസ്  ചോക്ലേറ്റ് പെട്ടികള്‍  കൈമാറിയത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു