കേരളം

പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് വന്‍ നഷ്ടം; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് വന്‍ നഷ്ടം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ 820 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. 

നഷ്ടം സംഭവിച്ച തുക അതേപടി ഉപഭോക്താവില്‍ നിന്നും പിരിച്ചെടുക്കാന്‍ സാധിക്കില്ലെങ്കിലും, ആസ്തികള്‍ക്ക് പകരം പുതിയവ വാങ്ങാനുള്ള വായ്പയുടെ പലിശ ചിലവായി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നത് കാണക്കാക്കാനാകും എന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. പ്രളയത്തില്‍ വാല് വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങള്‍ക്കകാണ് കേടുപാട് സംഭവിച്ചത്. ഇത് 350 കോടി വരും. 

വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടതു കൊണ്ട് ഉണ്ടായ വരുമാന നഷ്ടം 470 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്പോള്‍ ബോര്‍ഡിനുണ്ടായിരിക്കുന്ന ഈ നഷ്ടം പരിഗണിക്കും. അതിന് അനുസരിച്ചായിരിക്കും നിരക്ക് വര്‍ധന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്