കേരളം

ലോകം ഒന്നായി കേരളത്തെ സഹായിക്കുമ്പോള്‍ മഹാഗായകന്‍ യേശുദാസ് എവിടെ? സംശയവുമായി പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ ലോകമെമ്പാടുനിന്നും കേരളത്തിലേക്കു സഹായം പ്രവഹിക്കുമ്പോള്‍ മഹാഗായകനായ യേശുദാസ് എവിടെയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്.  നിയമസഭയിലാണ് പിസി ജോര്‍ജ് സംശയം ഉന്നയിച്ചത്.

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സഭാ സമ്മളനത്തില്‍ സിപിഐ അംഗം എല്‍ദോ എബ്രഹാം സംസാരിച്ചുകൊണ്ടിരിക്കെ, ഇടപെട്ടുകൊണ്ടാണ് പിസി ജോര്‍ജ് യേശുദാസിന്റെ കാര്യത്തില്‍ സംശയം ഉന്നയിച്ചത്. പ്രളയക്കെടുതില്‍ ലോകമെമ്പാടുനിന്നും കേരളത്തിലേക്കു സഹായം വരുന്നുണ്ട്. വിവിധ രംഗങ്ങളിലുള്ളവര്‍ സഹായം വാഗ്ദാനം ചെയ്യുന്നു.  ഈ ഘട്ടത്തില്‍ മഹാഗായകനായ യേശുദാസ് എവിടെയാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. യേശുദാസിനെയും ചില സാഹിത്യകാരന്‍മാരെയും എവിടെയും കാണാനില്ല
അദ്ദേഹത്തെ എവിടെയും കാണാത്തതുകൊണ്ടാണ് ഇതു ചോദിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജ് സംശയമുന്നയിച്ചതോടെ വിശദീകരണവുമായി മുഖ്യമന്ത്രി ഇടപെട്ടു. യേശുദാസ് തന്നെ വിളിച്ചിരുന്നതായും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണുള്ളതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍