കേരളം

ശബരിമല ദര്‍ശനം അടുത്തമാസം തുടങ്ങും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം അടുത്തമാസം തുടങ്ങാനാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് എം പത്മകുമാര്‍. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥനെ ഇന്ന് പ്രഖ്യാപിക്കും.

പമ്പയില്‍ അടിയന്തിരമായി ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കണം. ഇതിന് കരസേന സമ്മതം അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കരസേന ആസ്ഥാനത്തുനിന്നുമുണ്ടാകും. രണ്ടുപാലങ്ങള്‍ ഭക്തര്‍ക്ക് പോകാനും വരാനുമുള്ളതാണ്. മൂന്നാമത്തെ പാലം ക്ഷേത്രത്തിലെ ആവശ്യസാധനങ്ങള്‍ക്കും ആംബുലന്‍സിനും പോകാനുള്ളതുമാണ്. പാലങ്ങളുടെ കാര്യത്തില്‍ കരസേനയുമായി ആശയവിനിമയം നടത്തി നടപടി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ