കേരളം

ചികിത്സക്കായി മുഖ്യമന്ത്രി മറ്റന്നാള്‍ യുഎസിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൂന്നാഴ്ചത്തെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച യുഎസിലെ മേയോ ക്ലിനിക്കിലേക്ക് തിരിക്കും. ചുമതല ഇ പി ജയരാജന് ന്ല്‍കാനാണ് സാധ്യത. കഴിഞ്ഞ പത്തൊമ്പതിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് കേരളം പ്രളയത്തില്‍ മുങ്ങിയതിനാല്‍ അദ്ദേഹം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

സോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മേയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുക.17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പുറപ്പെടുക. ഓഗസ്റ്റ് പത്തൊമ്പതിന് പുറപ്പെട്ട് സെപ്റ്റംബര്‍ ആറിന് തിരിച്ചെത്താനായിരുന്നു ആദ്യതീരുമാനം. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മേയോ ക്ലിനിക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ