കേരളം

പ്രളയകാലത്ത് ഗോളടിച്ചത് സജി ചെറിയാന്‍: തോമസ് ചാണ്ടിയെ എങ്ങും കണ്ടില്ലെന്ന് വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: എംഎല്‍എയുടെ കരച്ചില്‍ കേട്ട് മാധ്യമങ്ങളും രാഷ്ട്രീയക്കാരും രക്ഷാപ്രവര്‍ത്തകരും ചെങ്ങന്നൂരിലേക്ക് പോയതിലൂടെ സജി ചെറിയാനാണ് പ്രളയകാലത്ത് ഗോളടിച്ചതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഏറ്റവും കൂടുതല്‍ നാശമുണ്ടായ കുട്ടനാട്ടിലെ എംഎല്‍എയെ ഒരിടത്തും കാണാന്‍ ഇല്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്‍ ബുദ്ധിപരവും പക്വവുമായി പ്രവര്‍ത്തിച്ചതു കാരണമാണ് പ്രളയദുരന്തത്തെ ഫലപ്രദമായി നേരിടാനായത്. ഒന്നായാലേ നന്നാകൂ എന്ന ചിന്ത എല്ലാവരിലും ഉണ്ടായി. പ്രതിപക്ഷം എന്നൊരു പക്ഷം ഉണ്ടെന്നു കാണിക്കാനുള്ള വിമര്‍ശനങ്ങള്‍ മാത്രമാണ് അവര്‍ ഉന്നയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിദേശഫണ്ട് ലഭിച്ചില്ലെങ്കില്‍ പോലും കേരളത്തില്‍ നിന്ന് ഫണ്ട് കണ്ടെത്താന്‍ പിണറായി വിജയന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയും. പ്രളയം നാശമുണ്ടാക്കിയിടത്തെല്ലാം എംഎല്‍എമാരും മന്ത്രിമാരും സജീവമായി ഇടപെട്ടപ്പോള്‍ കുട്ടനാട്ടിലെ എംഎല്‍എയെ കണ്ടില്ല. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ സഹായനിധി സ്വരൂപിക്കുന്നുണ്ടെന്നും എസ്എന്‍ ട്രസ്റ്റ് വാര്‍ഷികയോഗത്തിന് ശേഷം വെള്ളാപ്പള്ളി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി