കേരളം

സൗജന്യമായി മണ്ണെണ്ണ നല്‍കാനാവില്ല ; വിലയില്‍ ഇളവ് വരുത്തി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളം വീണ്ടും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിലയില്‍ ഇളവ് വരുത്തുമെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ ലിറ്ററിന് 70 രൂപ നിരക്കില്‍ c നല്‍കുമെന്നായിരുന്നു അറിയിച്ചത്. ഇത് ലിറ്ററിന് 42 രൂപയായാണ് കുറച്ചത്. 

പുതിയ വിലയില്‍ മണ്ണെണ്ണ  കേന്ദ്രത്തില്‍ നിന്നും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 

നേരത്തെ സൗജന്യ നിരക്കില്‍ അരി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി