കേരളം

ശബരിമല: ആന്ധ്ര സ്വദേശിനികളെ തടഞ്ഞതിന് മൂന്ന് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനികളെ തടഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. സ്ത്രീകൾക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലാണ് ഇവർ പിടിയിലായത്.  സുഭാഷ്, മഹേഷ്, സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ആന്ധ്ര സ്വദേശിനികളായ കൃപാവതി, വിനോദിനി എന്നിവരാണ് ശബരിമല ദർശനത്തിനായി ഇന്ന് എത്തിയത്. മരക്കൂട്ടം വരെ എത്തിയ ഇവരെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കുകയായിരുന്നു. 

ഉച്ചയോടെയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. ആദ്യം എത്തിയ നവോദയ എന്ന യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്. ഇവര്‍ക്ക് 38 വയസ്സുണ്ടെന്നാണ് കരുതുന്നത്. രണ്ടാമത്തെ സ്ത്രീയുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല

പമ്പാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.  യുവതികള്‍ പോലീസ് കാണാതെ എങ്ങനെ മരക്കൂട്ടം വരെയെത്തി എന്നത് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല