കേരളം

ഇസ്രത് ജഹാന്‍ കേസില്‍ മോദിയെ രക്ഷിച്ചു; പിണറായി ബഹ്‌റയെ ഡിജിപിയാക്കിയത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  ഇസ്രത് ജഹാന്‍കേസില്‍ നരേന്ദ്രമോദിയെയും അമിത്ഷായെയും രക്ഷിക്കാന്‍ ബഹ്‌റ ശ്രമിച്ചു. എന്‍ഐഎ മേധാവിയായിരുന്ന കാലത്ത് ഇരുവരെയും വെള്ളപൂശുന്ന നിലപാടാണ് ബഹ്‌റ സ്വീകരിച്ചത്. ആഭ്യന്തര സഹമന്ത്രിയായിരിക്കെ ആ ഫയലുകള്‍ നേരില്‍ കണ്ടിരുന്നെന്ന് മുല്ലപ്പള്ളി പറഞ്ഞു.  അതിന്റെ പ്രത്യപകാരമായാണ് ഡിജിപി നിയമനമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കഴിഞ്ഞ ദിവസം മുസ്ലീം യൂത്ത് ലീഗിന്റെ ജനയാത്രയുടെ വടകരയിലെ സ്വീകരണയോഗത്തിലാണ് മുല്ലപ്പള്ളിയുടെ പ്രസംഗം. ഇസ്രത് ജഹാന്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് അമിത് ഷായും പ്രതികളായിരുന്നു. എന്നാല്‍ അന്നത്തെ എന്‍ഐഎ ഉപമേധാവിയായ ബഹ്‌റ ഇവരെ വെള്ളപൂശിയത് കണ്ട് അത്ഭുതപ്പെട്ടതായും മുല്ലപ്പളളി പറഞ്ഞു.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഡിജിപിയായി ബഹ്‌റയെ നിയമിക്കാനുള്ള തീരുമാനമുണ്ടായത്. ഇസ്രത് ജഹാന്‍ കേസില്‍ നിന്ന് ഇരുവരെയും സംരക്ഷിച്ചതിന്റെ പ്രത്യുപകാരമായാണ് ഡിജിപിയായി പിണറായി നിയമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും