കേരളം

രാജാവാണെന്നാണ് പിണറായി വിജയന്റെ ഭാവം; ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുതെന്ന് സ്വാമി ചിദാനന്ദപുരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. താന്‍ രാജാവാണെന്നാണ് പിണറായി വിജയന്റെ ഭാവമെന്ന് ചിദാനന്ദപുരി വിമര്‍ശിച്ചു. മന്ത്രിമാര്‍ രാജാവല്ല, ജനങ്ങളുടെ പ്രതിനിധിയാണെന്ന കാര്യം ഓര്‍ക്കണം. ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും ശബരിമലയില്‍ ആചാരലംഘനവും പൊലീസ് അതിക്രമങ്ങളും നടക്കുന്നെന്ന് ആരോപിച്ച് ശബരിമല കര്‍മസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മദ്യശാലകള്‍ പൂട്ടിപ്പോവാതിരിക്കാന്‍ ദേശീയപാതകള്‍ തന്നെ മാറ്റിമറിച്ച് സുപ്രീം കോടതി വിധി അട്ടിമറിച്ച സര്‍ക്കാരാണ് യുവതീപ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയത്. അതിനു മുന്‍പു തന്ത്രിമാരും ആചാര്യന്മാരുമായി ചര്‍ച്ചയാകാമായിരുന്നു. കര്‍മസമിതി സമരം കോടതിക്കെതിരല്ല. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്താനുമാണ് പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍