കേരളം

കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ ; കോടതിയില്‍ ഹാജരാക്കുന്നത് വാറണ്ടുള്ളതിനാല്‍ ; പൊലീസ് പീഡിപ്പിക്കുന്നു എന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ 15 കേസുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ എട്ടുകേസുകള്‍ 2016 ന് മുമ്പുള്ളതാണ്. 3 കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കേണ്ടി വരുന്നത്. കള്ളക്കേസില്‍ കുടുക്കി പൊലീസ് സുരേന്ദ്രനെ പീഡിപ്പിക്കുന്നു എന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒ രാജഗോപാലിന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. 

ശബരിമല സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ കെ സുരേന്ദ്രന്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെ കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ജയിലിലായത്. 

അതേസമയം സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ