കേരളം

മുഖ്യമന്ത്രി നവോത്ഥാനത്തിന്റെ പൈതൃകം ചുളുവില്‍ തട്ടിയെടുക്കുന്നു; ന്യൂനപക്ഷങ്ങളെ അവഗണിച്ചുള്ള നവോത്ഥാനം അനീതിയെന്ന് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

വനിതാ മതിലില്‍ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയ മുഖ്യമന്ത്രി സംഘപരിവാറിന്റെ അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈക്കം സത്യാഗ്രഹം ആയാലും ഗുരുവായൂര്‍ സത്യാഗ്രഹം ആയാലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന സമരങ്ങളായിരുന്നു അവ. സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് കെപിസിസി പ്രസിഡന്റായിരുന്നു കേ.കേളപ്പനും കേശവമേനോനും മന്നത്ത് പത്മനാഭനും എല്ലാമായിരുന്നു. അതെല്ലാം മറന്ന് നവോത്ഥാനത്തിന്റെ പൈതൃകം ചുളുവില്‍ തട്ടിയെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ് എന്ന് ചെന്നിത്തല പറഞ്ഞു. 

ചരിത്രത്തെ വളച്ചൊടിക്കാന്‍ കഴിയും. പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചരിത്രത്തെ തമസ്‌കരിക്കാന്‍ സാധിക്കില്ല. നവോത്ഥാന പ്രസ്താനങ്ങളുടെ ചരിത്രം എടുത്താല്‍ അ ചരിത്രത്തില്‍ ഒരു പങ്കുമില്ലാത്ത പ്രസ്താനമാണ് സിപിഎം. മുഖ്യമന്ത്രിയുടെ അഭിനയം കണ്ടാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാണ് നവോത്ഥാനത്തിന്റെ ഹോള്‍സെയില്‍ വ്യാപരം എന്ന് തോന്നും. 

കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു മതില്‍ നിര്‍മിക്കുമെന്ന അദ്ദേഹം പറയുന്നു. അതില്‍ ന്യൂനപക്ഷ സംഘനടകളെയെല്ലാം അദ്ദേഹം മാറ്റിനിര്‍ത്തി. കേരളത്തിലെ നവോത്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന സംഘപരിവാറിന്റെ അജണ്ടയാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഹിന്ദു സംഘടനകളെ മാത്രം വിളിച്ച് നവോത്ഥാന പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്. വിവിധ മതങ്ങളേയും സംഘടനകളേയും തമ്മില്‍ അടിപ്പിച്ചല്ല നവോത്ഥാനത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കേണ്ടത്. മുഖ്യമന്ത്രി ഇത്തരം തരംതാണ പ്രതികരണം നടത്തുന്നത് അപമാനകരമാണെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി