കേരളം

യുവതീപ്രവേശനം: ഹൈക്കോടതിയിലുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള മുഴുവന്‍ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിക്കുന്ന എല്ലാ ഹര്‍ജികളിലേയും നടപടി സ്‌റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തു.  

ശബരിമലയില്‍ മൂന്ന് നിരീക്ഷകരെ നിയമിച്ച ഹൈക്കോടതി ഉത്തരവിനെതിരെയും സര്‍ക്കാര്‍ പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കും. യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ 22 റിട്ട് ഹര്‍ജികളാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ദേവസ്വം ബെഞ്ചിന്റെ ഉത്തരവ് പ്രകാരം വന്നിട്ടുള്ള നടപടി ക്രമങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന് സര്‍ക്കാരിന്റെ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിരവധി പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ജനുവരി 22ന് കേസില്‍ വാദം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്