കേരളം

എസ്എന്‍ഡിപി ശബരിമല യുവതീ പ്രവേശനത്തിന് എതിര് ; വനിതാ മതിലിന് യുവതീ പ്രവേശനവുമായി ബന്ധമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് എസ്എന്‍ഡിപി. യുവതീപ്രവേശനത്തിന് എസ്എന്‍ഡിപി യോഗം എതിരാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. 

ശബരിമല വേറെ ഇഷ്യൂവാണ്. അത് അങ്ങനെ വിട്ടേക്കുക. അത് രാഷ്ട്രീയമായി അങ്ങനെ നടക്കട്ടെ. ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതില്‍ നിന്നും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്ന പ്രശ്‌നമില്ല. ഭക്തര്‍ക്കൊപ്പമാണ് എസ്എന്‍ഡിപി യോഗം. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകരുത്. അല്ലെങ്കില്‍ പോകണമെന്ന് നിര്‍ബന്ധം ഉണ്ടാകരുതെന്ന് പൂര്‍ണമായി വിശ്വസിക്കുന്നു.

ശബരിമല യുവതിപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ല. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാമതില്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യുവതീപ്രവേശനത്തെ വനിതാമതിലിനോട് ബന്ധിപ്പിച്ചാല്‍ എസ്എന്‍ഡിപി പിന്മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

വനിതാ മതില്‍ നവോത്ഥാനത്തെ ഓര്‍മ്മപ്പെടുത്താനുള്ളതാണ്. നവോത്ഥാന നായകന്മാര്‍ ചെയ്തിരുന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്താനും പില്‍ക്കാലത്ത് അതിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ചിന്തിക്കുവാനും അവസരം ഒരുക്കുകയാണ്. വനിതാ മതില്‍, അല്ലെങ്കില്‍ നവോത്ഥാന മതില്‍ തുടങ്ങി പല പേരുകള്‍ പറയുന്നു. പേരിലല്ല അതിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍