കേരളം

പബ്ലിസിറ്റി സ്റ്റണ്ടിനായി കോടതിയെ ഉപയോഗിക്കരുത് ; ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ, നടപടി എല്ലാവര്‍ക്കും പാഠമാകണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി:  ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ  രൂക്ഷ വിമര്‍ശനം. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ നോക്കരുതെന്ന് പറഞ്ഞ കോടതി ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ശബരിമലയിലെ പൊലീസ് നടപടികള്‍ ചോദ്യം ചെയ്തു കൊണ്ടുള്ളതായിരുന്നു ഹര്‍ജി.  25,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. 

വികൃതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ്  ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ദുരുപയോഗം ചെയ്യരുതെന്ന് താക്കീതും നല്‍കി.  അനാവശ്യമായ ഹര്‍ജിയാണിത്. സമയം വെറുതേ പാഴാക്കിയെന്നും കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് മാപ്പ് പറയുന്നതായി ശോഭാസുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ശോഭാ സുരേന്ദ്രനെതിരായ നടപടി എല്ലാവര്‍ക്കും പാഠമായിരിക്കട്ടെയെന്നും കോടതി പറഞ്ഞു. പിഴയായി വിധിച്ച തുക ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

 5000ത്തിലേറെ  ഭക്തരെ അകാരണമായി അറസ്റ്റ് ചെയ്‌തെന്നും ആയിരത്തിലേറെ വ്യാജകേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ശോഭാസുരേന്ദ്രന്‍ പൊതുതാത്പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി