കേരളം

പറശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പറശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ പോക്‌സോ കേസെടുക്കും. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. ഫോണ്‍ രേഖകളടക്കം ശഖരിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയും ലഭിച്ചു.  വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് തളിപ്പറമ്പ് ഡി വൈ എ സ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വര്‍ഷങ്ങളായി പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ വഴി കൂടുതല്‍ പേരെത്തി. നിലവില്‍ പറശിനിക്കടവില്‍ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.  പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെ തെളിവും ലഭിച്ചു. അറസ്റ്റ് ഉടനെയുണ്ടാകും.

പലതവണ കൂട്ട ബലാത്സംഗം നടന്നതായും പെണ്‍കുട്ടിയെ ചൂഷണം ചെയ്തവര്‍ പിന്നീട് കൂടുതല്‍ ആളുകളെ എത്തിച്ചതായും കൈമാറാന്‍ ശ്രമം നടന്നതായും വിരമുണ്ട്. ഇതിനായി കുട്ടിയെ ഫേസ്ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതോടെ നടപടി ശക്തമാക്കും. എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടി ചൂഷണത്തിനിരയായി. കണ്ണൂര്‍ ജില്ലയിലുള്ളവരാണ് പ്രതികള്‍. പ്രതികള്‍ക്കായി ഇടപെടാന്‍ ശ്രമിച്ച രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കെതിരെയും കേസെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍