കേരളം

പൊലീസ് സ്‌റ്റേഷനില്‍ നിന്നും മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഷണകേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. കംസീര്‍ എന്ന് വിളിക്കുന്ന തഫ്‌സീര്‍ ദര്‍വേഷ് ആണ് കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. 

രാവിലെ പ്രാഥമിക ആവശ്യം നിറവേറ്റണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട് ഇയാളും സഹതടവുകാരനും ലോക്കപ്പിന് പുറത്തിറങ്ങുകയും തുടര്‍ന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടുകയും ആയിരുന്നു. ഇയാള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച സഹതടവുകാരനെ പിടികൂടി. എന്നാല്‍ കംസീര്‍ ഓടി രക്ഷപ്പെട്ടു. 

ഏകദേശം ഇരുന്നൂറോളം മോഷണ കേസുകളില്‍ പ്രതിയായ തഫ്‌സീര്‍ പൊന്നാനി സ്വദേശിയാണ്. കട കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത കംസീറിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍