കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; അമൃത എക്‌സ്പ്രസ്സ് ഇന്നു മുതല്‍ പൊള്ളാച്ചി വരെ ; പുറപ്പെടുന്ന സമയത്തിലും മാറ്റം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് ഇന്നു മുതല്‍, മധുരയിലേക്ക് പോകാതെ പൊള്ളാച്ചിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഈ മാസം 13 വരെയാണ് ഇത്തരത്തില്‍ പൊള്ളാച്ചിയില്‍ യാത്ര അവസാനിപ്പിക്കുക. തിരുവനന്തപുരം-ശാസ്താംകോട്ട ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമയം ക്രമീകരിക്കാനാണ് നടപടിയെന്നും റെയില്‍വേ അറിയിച്ചു. 

അമൃത എക്‌സ്പ്രസ് ഇന്ന് ഒരു മണിക്കൂര്‍ വൈകി രാത്രി 11 നും ഏഴ്, ഒമ്പത്, 11, 13 തീയതികളില്‍ ഒന്നര മണിക്കൂര്‍ വൈകി രാത്രി 11.30 നുമാകും തിരുവനന്തപുരത്ത് നിന്നും പുറപ്പെടുക. 

ഈ ദിവസങ്ങളില്‍ കൊല്ലം-പെരിനാട് സ്റ്റേഷനില്‍ ട്രെയിന്‍ ഒരു മണിക്കൂറിലധികം പിടിച്ചിടും. മധുര-തിരുവനന്തപുരം(16344) അമൃത എക്‌സ്പ്രസ്സ് 8,10,14 തീയതികളില്‍ പൊള്ളാച്ചി സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി