കേരളം

 സൈബര്‍ സിറ്റിയില്ല; എച്ച്എംടി ഭൂമി ഇനി അദാനിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എച്ച്എംടിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ ഏറ്റെടുത്തിരുന്ന സ്ഥലം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. 70 ഏക്കര്‍ സ്ഥലമാണ് സ്ഥലം വാങ്ങിയത്. എത്രരൂപയ്ക്കാണ് കൈമാറ്റം നടന്നതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. 

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് 91 കോടി രൂപയ്ക്ക് ഈ സ്ഥലം ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന് കൈമാറിയത് വലിയ വിവാദമായിരുന്നു. 4000 കോടി രൂപയുടെ മുതല്‍മുടക്കില്‍ സൈബര്‍ സിറ്റി ഇവിടെ വരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഐടി പാര്‍ക്കില്‍ 6000 തൊഴിലവസരങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഷോപിങ് മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും ഉയരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. 

എന്നാല്‍  സ്ഥലം വില കുറച്ച് ബ്ലൂസ്റ്റാറിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും  എത്തിയെങ്കിലും ഇവ തള്ളിപ്പോയിരുന്നു. 

ഭൂമി ലഭിച്ച് ഇത്ര വര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ ആലോചനകളോ എങ്ങും എത്താതായതോടെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി അദാനിക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു