കേരളം

ഹനാന്‍ ഇന്ന് മുതല്‍ വീണ്ടും തമ്മനത്ത് കാണും, 'വൈറല്‍ ഫിഷ്'  ഫ്രഷ് മീനുമായി  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ വീണ്ടും മീന്‍വില്‍പ്പന തുടങ്ങുന്നു. വ്യാഴാഴ്ച രാവിലെ 10ന് താന്‍ മുമ്പ് മീന്‍വില്‍പ്പന നടത്തിയ തമ്മനം ജംഗ്ഷനില്‍ ഹനാന്‍ മീനുമായി എത്തും.

സ്വന്തം എയ്‌സ് വണ്ടിയുമായാണ് ഹനാന്‍ മീന്‍വില്‍പ്പനയ്ക്ക് എത്തുന്നത്. വാഹനം മീന്‍വില്‍പ്പന നടത്താന്‍ കഴിയുംവിധം ഹനാന്റെ ഇഷ്ടപ്രകാരമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്‌സുകളില്‍ പായ്ക്ക് ചെയ്താണ് നല്‍കുക. വൈറല്‍ ഫിഷ് എന്നു പേരിട്ടിരിക്കുന്ന മീന്‍വില്‍പ്പനയുടെ ഉദ്ഘാടനം നടന്‍ സലീം കുമാര്‍ നിര്‍വഹിക്കും. തമ്മനത്ത് മീന്‍വില്‍പ്പന നടത്താന്‍ കോര്‍പ്പറേഷന്‍ ഹനാന് അനുമതി നല്‍കിയിട്ടുണ്ട്. 

മുമ്പ് മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹനാന് മീന്‍വില്‍പ്പന നിര്‍ത്തേണ്ടി വന്നത്. പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍