കേരളം

വീണ്ടും ശബരിമലയിലെത്തും; ഇരുമുടികെട്ട് പന്തളം ഗുരുസ്വാമിക്ക് കൈമാറിയെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വീണ്ടും ശബരിമലയിലേക്ക് പോകുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷമായിരിക്കും ശബരിമലയിലെത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇരുമുടിക്കെട്ട് പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വെച്ച് പന്തളം കൊട്ടാരം ഗുരുസ്വാമിക്ക് കൈമാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞകേസില്‍ റിമാന്റിലായ കെ സുരേന്ദ്രന്‍ ഇന്നാണ് പുറത്തിറങ്ങിയത്. ശബരിമല സമരത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നതില്‍ വിഷമമില്ലെന്ന് ജയില്‍ മോചിതനായ ശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ അവിശ്വാസികള്‍ കയറുമോയെന്ന ആശങ്ക മാത്രമാണ് ജയിലില്‍ കിടന്ന ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ഇരുപത്തിരണ്ടു ദിവസവും അവിശ്വാസികള്‍ക്ക് ആചാര ലംഘനം നടത്താനായില്ല എന്നതില്‍ ആശ്വാസമുണ്ട് സുരേന്ദ്രന്‍ പറഞ്ഞു.

നിലയ്്ക്കലില്‍ വച്ച് അറസ്റ്റിലായതു മുതല്‍ ഇരുമുടിക്കെട്ട് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ജയിലിലും അതിനു ഭംഗം വന്നിട്ടില്ല. ഇരുമുടിക്കെട്ട് ഇനി എന്തു ചെയ്യണം എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് സുരേന്ദ്രന്‍ മോചിതനായത്. 21 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് സുരേന്ദ്രന്‍ മോചിതനാകുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഉപാധിയോടെയാണു ജാമ്യം അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്