കേരളം

ദീപാ നിശാന്തിനെതിരെ എസ്എഫ്‌ഐ; മറ്റ് ആളുകളെ കൊണ്ട് വിധി നിര്‍ണയം നടത്തണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്ത് വിധികര്‍ത്താവായതിനെതിരെ പ്രതിഷേധം കനക്കുന്നു. മല്‍സരത്തിന്റെ മൂല്യനിര്‍ണയം വീണ്ടും നടത്തണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിധി നിര്‍ണ്ണയസമിതിയില്‍ നിന്ന് ദീപാനിശാന്തിനെ മാറ്റി നിര്‍ത്തണമായിരുന്നെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. മറ്റ് ആളുകളെ കൊണ്ട് വിധി നിര്‍ണ്ണയം നടത്തിക്കണമെന്നതാണ് എസ്എഫ്‌ഐയുടെ നിലപാട് എന്ന് സച്ചിന്‍ വ്യക്തമാക്കി.

ദീപാനിശാന്തിന്റെ കവിതാ മോഷണത്തെ എസ്എഫ്‌ഐ ന്യായികരിക്കുന്നില്ല.ജ്യൂറി പാനല്‍ നേരത്തെ തയ്യാറാക്കിയത് കൊണ്ടാവാം വിധി നിര്‍ണായക സമിതിയില്‍ ദീപാനിശാന്ത് ഉള്‍പ്പെട്ടത്. കവിത മോഷണം നടത്തിയെന്ന പേരില്‍ എല്ലായിടത്തും ദീപാ നിശാന്തിന് അയിത്തം കല്‍പ്പിക്കണമെന്ന നിലപാട് എസ്എഫ്‌ഐക്കില്ലെന്നും സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ