കേരളം

കലാകിരീടം പാലക്കാടിന്;  തൊട്ടുപിന്നില്‍ പൊരുതി നിന്ന് കോഴിക്കോട്‌

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: 12 വര്‍ഷമായി കോഴിക്കോട് പുലര്‍ത്തിവന്ന ആധിപത്യം അവസാനിപ്പിച്ച് പാലക്കാട്. 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കി പാലക്കാട്. തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ 930 പോയിന്റോടെയാണ് പാലക്കാടിന്റെ കിരീട നേട്ടം. 

2006ലാണ് ഇതിന് മുന്‍പ് പാലക്കാട് കലാകിരീടത്തില്‍ മുത്തമിട്ടിരുന്നത്. 2015ല്‍ കോഴിക്കോടുമായി കിരീടം പങ്കുവെച്ചിരുന്നു. അവസാന നിമിഷം വരെ ഉദ്വേഗം നിറച്ച കലാമാമാങ്കത്തില്‍ പൊരുതി നിന്ന കോഴിക്കോടിന് പക്ഷേ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. 927 പോയിന്റോടെയാണ് കോഴിക്കോട് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 903 പോയിന്റോടെ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. കാസര്‍കോഡാണ് അടുത്ത വര്‍ഷത്തെ കലോത്സവത്തിന് വേദിയാവുന്നത്. 

പോയിന്റ് നില
1 പാലക്കാട് 930
2 കോഴിക്കോട് 927
3 തൃശൂർ 903
4. കണ്ണൂർ 901
5. മലപ്പുറം 895
6 എറണാകുളം 886
7 . ആലപ്പുഴ 870
8 കൊല്ലം 862
9. തിരുവനന്തപുരം 858
10. കാസർകോട് 839
11. വയനാട് 834
12. കോട്ടയം 829
13. പത്തനംതിട്ട 770
14. ഇടുക്കി 706

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍