കേരളം

പേരാമ്പ്രയിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്


പേരാമ്പ്ര:  കോഴിക്കോട് പേരാമ്പ്ര കല്ലോടിൽ ബിജെപി പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. കല്ലോട് സ്വദേശികളായ കുഞ്ഞിരാമൻ, മകൻ പ്രസൂൺ എന്നിവർക്കാണ് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. 

രാത്രി പത്ത് മണിയോടെ ബൈക്കിലെത്തിയ സംഘം വീടിന് സമീപം വച്ചാണ് ഇവരെ ആക്രമിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞമാസം ഈ പ്രദേശത്ത് സിപിഎം- ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. നവംബര്‍ 18 ന് പ്രസൂണിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. 

 ഹര്‍ത്താല്‍ ദിവസം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും ഭാര്യയ്ക്കുമെതിരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച