കേരളം

വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന് വാടകക്കാരായ ദമ്പതികള്‍; ഒടുവില്‍ പൊലീസ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

ബാലരാമപുരം: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ മയക്കി കിടത്തി സ്വര്‍ണവും പണവുമായി കടന്ന് വാടകക്കാരായ ദമ്പതികള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടത്തി കടന്നു കളഞ്ഞ ഇവരെ പൊലീസ് പിടികൂടി. നെടുമങ്ങാട് പാലോട് രഞ്ജിത് ഭവനില്‍ രതീഷ്(27), ഭാര്യ മായ (23) എന്നിവരാണ് പിടിയിലായത്. 

മൂന്ന് മാസത്തോളമായി രത്‌നം എന്ന വയോധികയുടെ വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ രത്‌നത്തെ മയക്കി കിടത്തി കെട്ടിയിട്ടതിന് ശേഷം 11.5 പവന്‍ സ്വര്‍ണയും 1250 രൂപയും കൈക്കലാക്കി കടന്നു കളഞ്ഞു. പരിചയമില്ലാത്തവരെ വാടകയ്ക്ക് താമസിപ്പിച്ചാല്‍ ശരിയാവില്ലെന്ന് ബന്ധുക്കള്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് ഇവരോട് വീട്  ഒഴിയാന്‍ രത്‌നം ആവശ്യപ്പെട്ടിരുന്നു.. 

വീട് വിട്ടുപോകാന്‍ തയ്യാറായ അവര്‍ സാധനങ്ങള്‍ ഒക്കെ ഒരുക്കിവെച്ചതിന് ശേഷം രാത്രിയായപ്പോഴേക്കും രത്‌നത്തെ ആക്രമിച്ച് സ്വര്‍ണവും പണവും കൈക്കലാക്കി. ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുമുണ്ട്. സംഭവം നടന്ന് സ്ഥലത്ത് നിന്നും പോകുന്നതിന് ഇടയില്‍ കുറച്ച് സ്വര്‍ണം ഇവര്‍ വിറ്റിരുന്നു. ബാക്കി സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ചേര്‍ത്തല സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്