കേരളം

ശബരിമല ചവിട്ടിയ തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നു; കഴിഞ്ഞ ആഴ്ച മാത്രം എത്തിയത് നാലര ലക്ഷത്തില്‍ അധികം പേര്‍

സമകാലിക മലയാളം ഡെസ്ക്

ശബരിമല; മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഇതുവരെ ശബരിമല ചവിട്ടിയത് പത്ത് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍. ഞായറാഴ്ചയാണ് തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. 10,00490 പേരാണ് ഞായറാഴ്ച വൈകുന്നേരം വരെ മലകയറിയത്. മണ്ഡലകാലത്തെ ആദ്യ ആഴ്ചകളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. 

ഈ കഴിഞ്ഞ ആഴ്ചയാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പന്‍മാര്‍ എത്തിയത്. 4,41,219 പേരാണ് കഴിഞ്ഞ ആഴ്ച മാത്രം മല കയറിയത്. തിങ്കഴാഴ്ചയും വെള്ളിയാഴ്ചയുമായിരുന്നു ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത്. 79,098 പേര്‍ തിങ്കളാഴ്ചയും 76,113 പേര്‍ വെള്ളിയാഴ്ചയും ദര്‍ശനത്തിന് എത്തി. സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയ ദിവസങ്ങളാണ് ഇത്. 

എന്നാല്‍ കഴിഞ്ഞ തീര്‍ത്ഥാടന കാലങ്ങളിലേതുപോലെ ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്യമായ തിരക്ക് ഇത്തവണയില്ല. ഞായറാഴ്ച രാവിലെ സന്നിധാനത്തേക്ക് പോകാന്‍ എത്തിയവരുടെ എണ്ണം തീരെ കുറവായിരുന്നു. തിങ്കളാഴ്ചകളിലാണ് കൂടുതല്‍ പേര്‍ ദര്‍ശനത്തിനായി എത്തുന്നത്. മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞ ആഴ്ച അവസാനത്തോടെ മലയാളികളുടെ എണ്ണം കൂടി. ഇനിവരുന്ന ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതോടെ വലിയരീതിയിലുള്ള സംഘര്‍ഷങ്ങളാണ് ശബരിമലയിലുണ്ടായത്. ഇതോടെ മണ്ഡലകാല ആരംഭത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. മലയാളി തീര്‍ത്ഥാടകരുടെ എണ്ണമാണ് കൂടുതല്‍ കുറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും