കേരളം

റെയില്‍വേയുടെ 182 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഇനി ധൈര്യമായി വിളിച്ചോളൂ, മറുപടി ഉറപ്പ്; കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ട്രെയിന്‍ യാത്രക്കിടെയുളള പരാതികളില്‍ സഹായം  തേടി റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാല്‍ പ്രതികരണം ലഭിക്കുന്നില്ല എന്നത് വ്യാപക ആക്ഷേപമാണ്. എന്നാല്‍ റെയില്‍വേയുടെ 182 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കുളള കോളുകള്‍ക്ക് ഇനി പ്രതികരണം ലഭിക്കാതിരിക്കില്ല. കാരണം ഈ നമ്പറിലേക്കുള്ള കോളുകള്‍ റെക്കോര്‍ഡ് ചെയ്തുതുടങ്ങി. ഇതോടെ ആര്‍.പി.എഫ്. കണ്‍ട്രോള്‍ റൂമിന് തുടര്‍ച്ചയായി ഹെല്‍പ്പ് ലൈന്‍ നമ്പറിലെത്തുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കാന്‍ കഴിയും.  യാത്രയ്ക്കിടെയുള്ള പരാതികള്‍ 182 എന്ന നമ്പറില്‍ ട്രെയിന്‍ നമ്പര്‍ സഹിതം വിളിച്ചറിയിച്ചാല്‍ ഉടന്‍ സമീപത്തുള്ള റെയില്‍വേ സംരക്ഷണസേന (ആര്‍.പി.എഫ്.) ജീവനക്കാര്‍ സഹായത്തിനായെത്തും.

യാത്രക്കാര്‍ പരാതികള്‍ വിളിച്ചറിയിക്കുമ്പോള്‍ ആര്‍.പി.എഫിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലന്ന് പരാതികളുയര്‍ന്നതോടെയാണ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യണമെന്ന് ഡയറക്ടറേറ്റ് നിര്‍ദേശിച്ചത്. നിലവില്‍ രാജ്യത്തെ ഏറെക്കുറെ എല്ലാ റെയില്‍വേ ഡിവിഷനുകളിലും 182 സുരക്ഷാ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ അപ്‌ഗ്രേഡ് ചെയ്ത് റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനമേര്‍പ്പെടുത്തിക്കഴിഞ്ഞതായും പാലക്കാട് ആര്‍.പി.എഫ്. അധികൃതര്‍ അറിയിച്ചു. റെക്കോര്‍ഡ് ചെയ്യുന്ന കോളുകള്‍ 30 ദിവസത്തോളം സൂക്ഷിക്കാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി