കേരളം

ജനപക്ഷം-ബിജെപി അവിശ്വാസം പാസ്സായി ; പൂഞ്ഞാര്‍ പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. ബിജെപിയും ജനപക്ഷവും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായത്. 

പഞ്ചായത്ത് പ്രസിഡന്റ് ബി രമേശിനെതിരെ ജനപക്ഷവും ബിജെപിയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും പിന്തുണയ്ക്കുകയായിരുന്നു. 13 അംഗ പഞ്ചായത്തില്‍ എട്ടംഗങ്ങളാണ് അവിശ്വാസത്തെ പിന്തുണച്ചത്. 

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും സിപിഎം അംഗങ്ങള്‍ വിട്ടുനിന്നു. നേരത്തെ പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് സിപിഎം പൂഞ്ഞാര്‍ പഞ്ചായത്ത് ഭരിച്ചത്. 

എന്നാല്‍ ശബരിമല വിഷയത്തില്‍ അടക്കം സിപിഎമ്മുമായി തെറ്റിയ ജനപക്ഷം ബിജെപിക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സിപിഎം പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'