കേരളം

ചെമ്മീനും ഞണ്ടും തേടി കടലില്‍; കിട്ടിയത് വല നിറയെ പിരിയന്‍ ശംഖ് 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചെമ്മീനും ഞണ്ടും തേടി കടലില്‍ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു ലഭിച്ചത് പിരിയന്‍ ശംഖ്. ഇരവിപുരം ഭാഗത്തു നിന്നു മത്സ്യബന്ധനത്തിന് ഫൈബര്‍ കട്ടമരത്തില്‍ പോയവര്‍ക്കാണ് ഈ ദുര്‍ഗതി. ശംഖുകള്‍ കുടുങ്ങി വലകള്‍ കീറിയതോടെ  മത്സ്യത്തൊഴിലാളികള്‍ നിരാശരായാണ് മടങ്ങിയത്. 

കടലിലെ മാലിന്യങ്ങള്‍ കൂടി കുടുങ്ങിയതോടെ വലകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. സാധാരണ പിരിയന്‍ ശംഖുകള്‍ കന്യാകുമാരി തീരത്തിനടുത്താണു കണ്ടു വരുന്നത്. ഇവ അലങ്കാര വസ്തുക്കളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടെ ആവശ്യക്കാരില്ലാത്തതിനാല്‍ ശംഖുകള്‍ കടലില്‍ ഉപേക്ഷിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ