കേരളം

വേണുഗോപാല്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന്‍; അവസാനമായി സംസാരിച്ചത് മൂന്നരയ്ക്ക്; ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബിജെപിയുടെ സമരപന്തലിന് മുന്നില്‍ ആത്മഹത്യചെയ്ത വേണുഗോപാലന്‍ നായര്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സഹോദരന്‍ രംഗത്ത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സഹോദരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഇത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്നും, മരണമൊഴി എടുത്തിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നോട് മാത്രമാണ് ചേട്ടന്‍ സംസാരിച്ചിട്ടുള്ളത്. ശബരിമലയിലെ ആചാര ലംഘന വിഷയത്തില്‍ നാളുകളായി മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു വേണുഗോപാല്‍. വര്‍ഷങ്ങളായി മുടങ്ങാതെ മലയ്ക്ക് പോകുന്ന വേണുഗോപാല്‍ ഇത്തവണ മാലയിട്ടിരുന്നില്ലെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി.എന്റെ അടുത്ത് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ഡോക്ടറോടും മജിസ്‌ട്രേറ്റിനോടും സംസാരിച്ചിട്ടില്ലെന്നും സഹോദരന്‍ മണികണ്ഠന്‍ പറഞ്ഞു. വേണുഗോപാലിന് ഒരു രാഷ്ട്രീയ ചായ്‌വ് ഇല്ല. നേരത്തെ ശബരിമല സമരത്തിന് പോയിട്ടില്ല. സിപിഎം കുടുംബമായിരുന്നില്ല. ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. വ്യക്തിപരമായി ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കുടുംബത്തിലും ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. 

തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ പെട്രോള്‍ ഒഴിച്ച് തീ കൊടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തീഅണച്ചു.എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ട് നാലോടെയാണു മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍