കേരളം

എനിക്ക് സമൂഹത്തോട് വെറുപ്പാണ്; ആത്മഹത്യക്ക് ആരും പ്രേരിപ്പിച്ചില്ല; വേണുഗോപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗാപാലന്‍ നായരുടെ മരണമൊഴിയുടെ പകര്‍പ്പ് പുറത്ത്. മജിസ്‌ട്രേറ്റിന് നല്‍കിയുടെ മൊഴിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തനിക്ക് സമൂഹത്തോട് വെറുപ്പാണെന്നാണ് വേണുഗാപാലന്‍ നായരുടെ മരണമൊഴിയില്‍ പറയുന്നത്.  മരണം സ്വയം തീരുമാനിച്ചതാണെന്നും  ആരും പ്രേരിപ്പിച്ചിട്ടില്ല ആത്മഹത്യയെന്നും മൊഴിയിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ സാന്നിധ്യത്തില്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴിയില്‍, മരണ മൊഴിയില്‍ ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച്  ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു.

എനിക്ക് സമൂഹത്തോട് വെരുപ്പാണ്. ജനങ്ങള്‍ ചെയ്തു കൂട്ടുന്നതു കാരണമാണ്. ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. എന്ന് ശല്യപ്പെടുത്തരുത്. എനിക്കിനി ഒന്നും പറയാനില്ല-വേണുഗേപാലന്‍ നായര്‍ മൊഴിയില്‍ പറയുന്നു. 

ഇന്നലെ പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍  ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിരുവനന്തപുരം മുട്ടട സ്വദേശിയാണ് വേണുഗോപാലന്‍ നായര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി