കേരളം

കെ.എല്‍.എഫിനെ സംഗീത ലഹരിയില്‍ അലിയിക്കാന്‍ ടി.എം. കൃഷ്ണയും എല്‍. സുബ്രഹ്മണ്യവും എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദക്ഷിണേന്ത്യന്‍ സംഗീതപ്രതിഭകളായ ടി.എം. കൃഷ്ണയും എല്‍ സുബ്രഹ്മണ്യവും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് ബീച്ചിലാണ് കെ.എല്‍.എഫ്.സംഘടിപ്പിക്കുന്നത്. ജനുവരി 11,12 തീയതികളില്‍ ഇവര്‍ കെ.എല്‍എഫിലെ സെഷനുകളില്‍ പങ്കെടുക്കുകയും സദസ്സുമായി സംവദിക്കുകയും ചെയ്യും.

ഡി.സി. കിഴക്കെമുറി ഫൗണ്ടേഷന്‍ നിരവധി സംഘടനകളുടെ സഹകരണത്തോടെയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. . രാമചന്ദ്രഗുഹ, അരുന്ധതി റോയ്, ഹര്‍ഷ് മന്ദര്‍, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, രാകേഷ് ശര്‍മ, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, ജീത് തയ്യില്‍, ചേതന്‍ ഭഗത്, മിക്കി ദേശായ്, അനിതാ നായര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നായിക്, മനു എസ്. പിള്ള, തുടങ്ങി നിരവധി ഇന്ത്യന്‍ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരികരംഗത്തെ പ്രമുഖരും കെ.എല്‍.എഫ് വേദിയെ ധന്യമാക്കും.

സാഹിത്യോല്‍സവത്തോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഐ.എഫ്.എഫ്.കെ മുന്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായ ബീനാ പോളിന്റെ നേതൃത്വത്തില്‍ ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്ന ചലച്ചിത്രമേളകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി