കേരളം

അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടി ആറ് വയസുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടി ആറ് വയസുകാരി മരിച്ചു. ആലപ്പുഴ തകഴി പഞ്ചായത്ത് തെന്നടി അഞ്ചില്‍ വീട്ടില്‍ രഞ്ജിത്തിന്റെ മകള്‍ ആരാധ്യയാണ് മരിച്ചത്. ദേശീയ പാതയില്‍ പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷന് സമീപം  ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. 

ആലപ്പുഴയില്‍ നിന്ന് തെന്നടിയിലെ വീട്ടിലേക്കു പോകുകയായിരുന്നു രഞ്ജിത്തും ഭാര്യ രാജശ്രീയും  ഇവരുടെ ബൈക്കില്‍ ആലപ്പുഴയില്‍ നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തട്ടുകയായിരുന്നു.

ബസിന്റെ മധ്യഭാഗം ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് ആരാധ്യ വലതുഭാഗത്ത് റോഡിലേക്കും മറ്റുള്ളവര്‍ ഇടതു വശത്തേക്കും വീഴുകയായായിരുന്നു. ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങിയ ആരാധ്യ തല്‍ക്ഷണം മരിച്ചു. ഓടി കൂടിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. 

ആരാധ്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.  തെന്നടി കാര്‍മ്മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആരാധ്യ. രാജശ്രീക്ക് സാരമായ പരിക്കുണ്ട്. അപകട ശേഷം നിര്‍ത്താതെ പോയ ബസ് വണ്ടാനത്ത് വച്ച് പൊലീസ് പിടികൂടുകയും ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി