കേരളം

നാട്ടുകാര്‍ക്ക് ഭീഷണിയായി യുവാക്കളുടെ കാര്‍ അഭ്യാസം; തടയാനെത്തിയ എസ്‌ഐയുടെ കൈ കാറിടിച്ച് ഒടിച്ചു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; നടുറോഡില്‍ കാറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസിന് നേരെ അക്രമണം. അഭ്യാസപ്രകടനത്തിനിടെ കാറിടിച്ച് എസ്‌ഐയുടെ കൈ ഒടിഞ്ഞു., ഇന്നലെ രാത്രി എട്ടുമണിയോടെ കോട്ടയം തിരുവാതുക്കല്‍ ഭാഗത്താണ് സംഭവമുണ്ടായത്. നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തി ചീറിപ്പാഞ്ഞ കാറുകാരെ പിടിക്കാന്‍ ശ്രമ നടത്തുന്നതിനിടെയാണ് എസ്‌ഐക്ക് പരുക്കേറ്റത്. 

സംഭവത്തില്‍ കോടിമത സ്വദേശി മുഹമ്മദ് ഷെരിഫ് (31) സുഹൃത്തുക്കളായ നിഷാദ്, അരുള്‍ മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെരിഫും കൂട്ടുകാരും സന്ധിയമുതല്‍ റോഡില്‍ അപകടകരമായ രീതിയില്‍ കാറില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതുവഴി എത്തിയ മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയായതോടെയാണ് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഗ്രേസ് എസ്‌ഐ ടോം മാത്യുവും രണ്ട് പൊലീസുകാരും സംഭവസ്ഥലത്ത് എത്തി. ഇതോടെ ഇവര്‍ കാറിന്റെ വേഗത കൂട്ടി. 

അമിതവേഗത്തില്‍ കടന്നുകളയാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ വേഗത്തില്‍ ഓടിച്ച് ജീപ്പില്‍ ഇടിച്ചത്. വീണ്ടും പിന്നോട്ട് എടുത്ത് ജീപ്പില്‍ ഇടിപ്പിച്ചു. ഇവരെ തടയാനായി പുറത്തിറങ്ങിയ എസ്‌ഐ കാര്‍ തട്ടിവീഴുകയും കൈ ഒടിയുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ വിവരം നല്‍കി കൂടുതല്‍ പൊലീസുകാരെ കൊണ്ടുവന്ന് അഭ്യാസ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാര്‍ പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍