കേരളം

ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍; ഇന്ന് യാത്ര തിരിക്കും, സുരക്ഷ നല്‍കുമെന്ന് കളക്ടറുടെ ഉറപ്പ്‌

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശബരിമല ദര്‍ശനത്തിനായി ഏഴ് തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുമുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇന്ന് യാത്ര തിരിക്കും. മാലയിട്ട്, വ്രതമെടുത്ത് ഏഴ് പേരാണ് ദര്‍ശനത്തിനായി എത്തുന്നത്. 

പത്തനംതിട്ട കളക്ടറോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സംരക്ഷണം നല്‍കാമെന്ന് കളക്ടര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇവരുടെ പ്രതിനിധി വ്യക്തമാക്കിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷ കണക്കിലെടുത്ത് ഈ സംഘത്തിലെ ആരുടേയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ചയാകും ഇവര്‍ മല കയറുക. 

എന്നാല്‍ ഇടത് അനുകൂലികളായ ട്രാന്‍സ്‌ജെന്‍ഡറുകളാണ് വരുന്നത് എന്നും ഇവരെ തടയണം എന്നുമാണ് സംഘപരിവാര്‍ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നിലവില്‍ ശാന്തമായി നില്‍ക്കുന്ന ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ഇവരെ മനഃപൂര്‍വം കൊണ്ടുവരുന്നു എന്നാണ് ഇടത് സൈബര്‍ സംഘം ആരോപിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കാന്‍ ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി