കേരളം

'തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയ എന്നെ ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടു'; അനുഭവം പങ്കുവെച്ച് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരത്തേക്ക് വരാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ തന്നെ ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കണ്ണന്താനം പറഞ്ഞത്. കേന്ദ്രമന്ത്രിയായതിനാല്‍ ചെന്നൈയില്‍ എത്തിയ ശേഷം പെട്ടെന്ന് തനിക്ക് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ലഭിച്ചെന്നും  എന്നാല്‍ സാധാരണക്കാരനാണെങ്കില്‍ ഈ സൗകര്യം ലഭിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രോട്ടോകോള്‍ ഓഫീസറടക്കം സര്‍വ സന്നാഹങ്ങളോടെയാണ് കണ്ണന്താനം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ശ്രദ്ധിക്കാതെ തിരുവനന്തപുരത്തേക്ക് പോകേണ്ട തന്നെ ചെന്നൈയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു. പൊട്ടിത്തെറിക്കുന്നതിന് പകരം ചിരിച്ചുകൊണ്ടാണ് താന്‍ ഇതിനെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നൈയിലെത്തിയ ശേഷം അവിടത്തെ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പെട്ടെന്നു തന്നെ ബോര്‍ഡിങ് പാസ് തയാറാക്കി തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ വിഐപി സീറ്റില്‍ യാത്രസൗകര്യം ഒരുക്കി. സാധാരണക്കാരനാണെങ്കില്‍ ഈ സൗകര്യം ലഭിക്കില്ലായിരുന്നെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ വിമാനകമ്പനികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍