കേരളം

ഇനി ഇവിടെ ഹര്‍ത്താലിന് കടകള്‍ അടക്കില്ല: ഹര്‍ത്താല്‍ രഹിത ഗ്രാമം പ്രഖ്യാപിച്ച് വ്യാപാരികള്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഹര്‍ത്താല്‍രഹിത ഗ്രാമം പ്രഖ്യാപിച്ച് വ്യാപാരികള്‍. ഇടുക്കി ജില്ലയിലെ വെണ്‍മണിയില്‍ ഇനി ഒരു ഹര്‍ത്താലിനും കടകള്‍ അടക്കില്ല. ഹര്‍ത്താലിന് കടയടയ്‌ക്കേണ്ടതില്ലെന്ന് വെണ്‍മണിയിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ഈ തീരുമാനം. 

കഞ്ഞിക്കുഴി പഞ്ചായത്തില്‍പ്പെട്ടതാണ് വെണ്‍മണി പ്രദേശം. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ കൊണ്ട് വലഞ്ഞപ്പോള്‍ വ്യാപാരികള്‍ യോഗം ചേര്‍ന്ന് ഈ തീരുമാനത്തിലെത്തുകയായിരുന്നു. ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും ഹര്‍ത്താലിനു കടയടയ്ക്കില്ല. ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം.

ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ ഹര്‍ത്താല്‍ദിനത്തില്‍ വേണ്ടിവന്നാല്‍ പൊലീസിന്റെ സഹായവും ആവശ്യപ്പെടാനാണ് സംഘടനകളുടെ തീരുമാനം. ഹര്‍ത്താല്‍രഹിത വെണ്‍മണി എന്ന ബോര്‍ഡ് ടൗണില്‍ പലയിടത്തും സ്ഥാപിച്ചുകഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്