കേരളം

കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷം; അറുനൂറോളം സര്‍വീസുകള്‍ മുടങ്ങിയേക്കും, വലഞ്ഞ് യാത്രക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍. ഇന്ന് സംസ്ഥാനത്താകെ കുറഞ്ഞത് അറുനൂറോളം സര്‍വീസുകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍. അതായത് നാലില്‍ ഒന്ന് സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്ന് ചുരുക്കം. തിരുവനന്തപുരം ജില്ലയില്‍ മാത്രം കഴിഞ്ഞദിവസം റദ്ദാക്കിയത് 193 സര്‍വീസുകളാണ്. 

സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്‌തെങ്കിലും അധികഡ്യൂട്ടിയെടുക്കാന്‍ മിക്കയിടത്തും ആരും തയാറായിട്ടില്ല. അതേസമയം പിഎസ് സി റാങ്കുപട്ടികയിലുളള 250 പേര്‍ക്ക് മാത്രമേ ഇതുവരെ നിയമന ഉത്തരവ് നല്‍കാന്‍ സാധിച്ചിട്ടുളളു. അങ്ങനെവരുമ്പോള്‍ വരുംദിവസങ്ങളിലും പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തല്‍. 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. 

തിരുവനന്തപുരം ജില്ലയിലെ 23 ഡിപ്പോകളിലായി പിരിച്ചുവിടപ്പെട്ടത് 1063 എംപാനല്‍ കണ്ടക്ടര്‍മാര്‍. സിറ്റി ഡിപ്പോയില്‍ മാത്രം 118 പേര്‍. കണ്ടക്ടര്‍മാരുടെ കുറവ് കാരണം തിരുവനന്തപുരം ജില്ലയില്‍ 193 സര്‍വീസുകള്‍ റദ്ദാക്കി. മിക്ക ഡിപ്പോയിലും 15നും 20 നും ഇടയ്ക്ക് സര്‍വീസുകള്‍ ഓടിച്ചിട്ടില്ല. സര്‍വീസ് സ്ഥിര ജീവനക്കാരെ കൂടുതല്‍സമയം ജോലി ചെയ്യിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് യൂണിറ്റ് അധികാരികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അങ്ങനെ തയാറാകുന്നവര്‍ക്ക്  അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായ വേതനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കയിടത്തും അധികജോലി ചെയ്യാന്‍ സ്ഥിര ജീവനക്കാര്‍ തയാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍