കേരളം

'ടിയാല്‍': തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രനീക്കത്തിന് തടയിടാന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്പനിക്ക് രൂപം നല്‍കി. ഇതിനായി ടിയാല്‍ (TIAL )  എന്ന പേരില്‍ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ മാതൃകയിലാണ് തിരുവനന്തപുരം വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ കമ്പനി രൂപീകരിച്ചത്. ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറിയാണ് ടിയാലിന്റെ ചെയര്‍മാനാകുക. ധനകാര്യ, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കമ്പനിയിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരിയുള്ള കമ്പനിയായിരിക്കും ടിയാല്‍. 

 വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ രണ്ട് നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു. നിശ്ചിത തുകയ്ക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണം, വിമാനത്താവള നടത്തിപ്പില്‍ വിപുലമായ പരിചയമുള്ള കമ്പനിയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനം നടപ്പിലാക്കും, എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

വിമാനത്താവളം ലേലത്തില്‍ വെക്കുകയാണെങ്കില്‍ ടിയാലെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി ലേലത്തില്‍ പങ്കെടുക്കും. ഇതിനായി 10 ലക്ഷം രൂപ സര്‍ക്കാരിന്റെ പ്രാരംഭ ഓഹരിയായും അഞ്ച് ലക്ഷം രൂപ മൂലധനവും അനുവദിച്ചു. ടിയാല്‍ ലേലത്തില്‍ പങ്കെടുത്താല്‍ പ്രഥമ പരിഗണന കമ്പനിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വശ്യപ്പെടുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിന് മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കും. 

150 കോടിയോളമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രതിവര്‍ഷ ലാഭം. അത്തരമൊരു സ്ഥാപനം വിറ്റുതുലയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം