കേരളം

പികെ ശശിക്കെതിരെ പൊലീസ് അന്വേഷണം വേണം; ഷൊര്‍ണ്ണൂരിലെ വോട്ടര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ  പി കെ ശശി ക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്ന പരാതിയില്‍ ക്രമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഷൊര്‍ണ്ണൂര്‍ അസംബ്ലി മണ്ഡലത്തിലെ വോട്ടറായ എഴുവന്തല സ്വദേശി ടി എസ് കൃഷ്ണകുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ശശിക്കെതിരായി യുവതി നല്‍കിയ പരാതി പാര്‍ട്ടി അന്വേഷണ സമിതിയാണ് അന്വേഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ശരിവച്ച സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശിക്ഷ ചെറുതല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം എം എല്‍ എയ്‌ക്കെതിരായ പരാതി പൊലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം ആവശ്യം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)