കേരളം

മൊബൈൽ സർവീസ് സെന്ററിൽ ഫോൺ നന്നാക്കാനെത്തി; മറ്റൊരു മൊബൈൽ മോഷ്ടിച്ച് യുവാവ് കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൊബൈല്‍ ഫോൺ റിപ്പയറിങ്ങ് ഷോപ്പിൽ മോഷണം. മൊബൈൽ സർവീസ് സെന്ററിൽ ഫോൺ റിപ്പയറിങ്ങിനായി എത്തിയ യുവാവ് മറ്റൊരു മൊബൈൽ മോഷ്ടിച്ച് കടന്നു. ചന്തിരൂര്‍ പുതിയ പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍വീസ് സെന്ററിലാണ് മോഷണം നടന്നത്. 

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കടയില്‍ എത്തിയ യുവാവ് ഒരു മൊബെല്‍ റിപ്പയറിങ്ങിനായി കൊണ്ടുവന്നിട്ട് അതിന്റെ സംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം റീച്ചാര്‍ജിനുള്‍പ്പടെ ഉപയോഗിക്കുന്ന ഈസി ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. ഫോണില്‍ പല നെറ്റുവര്‍ക്കുകളുടെ നിരവധി ആപ്പുകള്‍ ഉള്ളതാണ്. നിരവധി കമ്പനികളുടെ റീചാര്‍ജിനായുള്ള ഇരുപതിനായിരം രൂപയോളം മൊബൈല്‍ അക്കൗണ്ടിലുണ്ട്.

ഉടമ അരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഫോൺ പാറ്റണ്‍ ലോക്കുള്ളതാണ്. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്. അരൂര്‍ പൊലീസ്  അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു