കേരളം

വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ നിലപാട് തിരുത്തേണ്ടി വരുമെന്ന് ഇ പി ജയരാജന്‍ ; പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാത്തവരാണ് മതില്‍ കെട്ടുന്നതെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ പിന്നീട് നിലപാട് തിരുത്തേണ്ടി വരുമെന്ന് മന്ത്രി ഇ പി ജയരാജന്‍. വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരും. വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. 

വനിതാ മതിലിനോടുളള പ്രതിപക്ഷ എതിര്‍പ്പ് അസൂയമൂലമെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. എത്രത്തോളം എതിര്‍ക്കുന്നുവോ അത്രത്തോളം വനിതാ മതില്‍ വിജയിക്കുമെന്നും മന്ത്രി പറഞ്ഞു. നടി മഞ്ജുവാര്യരുടെ പിന്മാറ്റം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ബാലന്‍ പറഞ്ഞു. 

സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവര്‍ ആണ് വനിതാ മതില്‍ കെട്ടുന്നതെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വനിതാമതില്‍ കേരളത്തെ ഭ്രാന്താലയമാക്കാനേ ഉപകരിക്കൂ. വനിതാ മതിലില്‍ നിന്നും പിന്മാറിയ മഞ്ജുവാര്യരെ  സിപിഎം സൈബര്‍ പോരാളികള്‍ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ