കേരളം

ശബരിമല യുവതി പ്രവേശത്ത എതിര്‍ക്കില്ല; തിടുക്കം കാട്ടിയ സര്‍ക്കാരിനോടാണ് എതിര്‍പ്പ്; ആവര്‍ത്തിച്ച് ബിജെപി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ബിജെപി എതിര്‍ക്കുന്നില്ലെന്നും അത് നടപ്പിലാക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാരിന്റെ രീതിയോടാണ് എതിര്‍പ്പെന്നും പാര്‍ട്ടി ദേശീയ വക്താവ് ഡോ. സമ്പിത് പത്ര. 

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് എന്നും പാര്‍ട്ടിയുടെ നിലപാട്. ശബരിമല വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയ കേരള സര്‍ക്കാര്‍ മറ്റ് ചില കേസകുളിലെ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് കോണ്‍ഗ്രസെന്ന് സമ്പിത് പറഞ്ഞു. 

നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ ജാമ്യത്തില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയെയാണോ പരമോന്നത നീതിപിഠത്തെയാണോ വിശ്വസിക്കേണ്ടതെന്ന് ജനം തീരുമാനിക്കും. യുദ്ധവിമാന ഇടപാട് ഏതെങ്കിലും വ്യക്തിയോ പാര്‍ട്ടിയോ ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അന്വേഷിക്കാനാവില്ലെന്നാണ് കോടതി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

മകളുടെ വിവാഹ ആല്‍ബം റിസപ്ഷന്‍ ദിവസം കിട്ടി; വേദിയിൽ സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍